Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi-Muziris Biennale

കൊച്ചി-മുസിരിസ് ബിനാലെ ചൊവ്വാഴ്ച അവസാനിക്കും; സന്ദര്‍ശിച്ചത് 6.6 ലക്ഷം പേര്‍, ഒപ്പം ലൈംഗികാതിക്രമ വിവാദവും രാജിയും

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ചൊവ്വാഴ്ച അവസാനിക്കും. 110 ദിവസം നീണ്ടു നിന്ന ബിനാലെ 6.6 ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. 25 രാജ്യങ്ങളില്‍ നിന്നായി 65 കലാകാരന്‍മാരാണ് ഇത്തവണ ബിനാലെയില്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത്. 175 വിദ്യാര്‍ഥി കലാകരന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്റ്റുഡന്‍റസ് ബിനാലെയും ഇത്തവണ നടന്നു.

ബിനാലെയുടെ ആറാം പതിപ്പാണ് അവസാനിക്കുന്നത്. സമാപന ദിവസം ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഉച്ചയ്ക്ക് 12ന് മുഖ്യവേദിയായ ആസ്പിന്‍ വാളില്‍ ക്യുറേറ്റര്‍ നിഖില്‍ ചോപ്ര ബിനാലെയുടെ കൊടിയിറക്കും. എന്നാല്‍ വേദികള്‍ വൈകിട്ട് അഞ്ചു വരെ തുറന്നിരിക്കും.

വൈകിട്ട് ഏഴിന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. 7.30ന് പര്‍വ്വാസിന്‍റെ സംഗീതനിശയും നടക്കും. ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബര്‍ 12 മുതലാണ് നടക്കുക.

അതേസമയം, ലൈംഗികാരോപണത്തെ തുടര്‍ന്ന് ബിനാലെ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12 ന് ആരംഭിച്ച ബിനാലെയുടെ ആറാമത് പതിപ്പ് നിലവില്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു. 2026 ജനുവരി 14ന് ആണ് കൃഷ്ണമാചാരി രാജിവച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നല്‍കിയിരുന്ന വിശദീകരണം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലൈംഗികാരോപണത്തെ തുടര്‍ന്നാണ് ബോസ് രാജിവച്ചതെന്ന് ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയ ഡോ. വി. വേണു വ്യക്തമാക്കിയത്. ഡിസംബറില്‍ നടന്ന സംഭവത്തില്‍ ജനുവരി ആദ്യമാണ് പരാതി ലഭിച്ചത്. ബോസിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന യുവതിയാണ് ഇന്‍റേണല്‍ കംപ്ലെയ്ന്‍റ് കമ്മിറ്റിക്ക് മുന്നില്‍ പരാതി നല്‍കിയത്.

Latest News

Corehub Up